സമസ്ത: ''സേ പരീക്ഷ'' സെപ്തംബര്‍ 2ന് ഞായറാഴ്ച
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ നടത്തിയ 5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്ക് സെപ്തംബര്‍ 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത ഫോറത്തില്‍ ആഗസ്ത് 14ന് മുമ്പായി 50രൂപ ഫീസ് സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാഫോ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Add new comment
സമസ്ത പൊതുപരീക്ഷ: 94.13% വിജയം
റാങ്കുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആധിപത്യം
പൊതുപരീക്ഷ റിസള്‍ട്ട് ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1,8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,23,004 വിദ്യാര്‍ത്ഥികളില്‍ 2,14,163 പേര്‍ പരീക്ഷക്കിരുന്നതില്‍ 2,01,590 പേര്‍ വിജയിച്ചു (94.13%).
സമസ്ത പാഠപുസ്തകം
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എല്‍.കെ.ജി, യു.കെ.ജി മുതല്‍ +2 കൂടിയ ക്ലാസുകളിലേക്ക് തയ്യാര്‍ ചെയ്ത അറബി, അറബിമലയാളം, ഇംഗ്ലീഷ്, ഉറുദു, കന്നഡ, അറബിത്തമിഴ്, ഹനഫി (ഹനഫി ഷാഫിത്തമിഴ്) എന്നീ 158 പാഠപുസ്തകങ്ങളുടെ വില വിവരവും അപേക്ഷാ ഫോറവും ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമലക്ക് സമസ്ത സ്വീകരണം നല്‍കി

അപേക്ഷകര്‍ക്കനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും
മലപ്പുറം: അപേക്ഷ കരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്ക ണമെന്ന ആവശ്യം അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തിലും കേന്ദ്ര സര്‍ക്കാറിന്റെ മുന്നിലും ഉന്നയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമത ലയേറ്റ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്ര ട്ടറി ശൈഖുനാ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പ്രസ്താവിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ് .പി s/o മുഹമ്മദ് എന്ന കുഞ്ഞു, കുളത്തൂര്‍ ഒന്നാം റാങ്കും യൂസുഫ്. വി.കെ s/o മൊയ്തീന്‍കുട്ടി, അരീച്ചോല രണ്ടാം റാങ്കും, മുഹമ്മദ് സാലിം.വി s/o കുഞ്ഞിമുഹമ്മദ് ഫൈസി, പാതിരമണ്ണ മൂന്നാം റാങ്കും കരസഥമാക്കി.
സമസ്ത: പൊതുപരീക്ഷാ മൂല്യനിര്‍ണ്ണയം സമാപിച്ചു
ചേളാരി: 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍ ചേളാരി സമസ്താലയത്തിലെ പരീക്ഷാ ഭവനില്‍ പരിശോധിച്ചു.
സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ്തുടങ്ങി

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ചേളാരി പരീക്ഷാ ഭവനില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍
ചേളാരി: ലോകം ഉണ്ടായത് മുതല്‍ ജനപഥത്തെ നന്മയിലേക്ക് നയിച്ച മഹാന്മാരുടെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഏറ്റെടുത്തു നടപ്പില്‍ വരുത്തുവാന്‍ മത പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതു പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്‌റസാധ്യാപകര്‍ക്ക് 15 ലക്ഷം രൂപ സഹായം
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 173 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ജൂലൈ മാസത്തില്‍ പതിനഞ്ച് ലക്ഷം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 53 പേര്‍ക്ക് 7,34,700 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 88 പേര്‍ക്ക് 5,65,200 രൂപയും രോഗചികിത്സാര്‍ത്ഥം
മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ: നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം സമസ്ത

തേഞ്ഞിപ്പലം: നൂറ്റാണ്ടുകളായി വിദ്യാഭ്യാസ സാമ്പത്തിക വികസന മേഖലകളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന മലബാറില്‍ വിശിഷ്യ മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായതിന്റെ ചെറിയൊരു ഭാഗം നല്‍കാന്‍ ശ്രമിക്കുന്നതിനെ വര്‍ഗീയവല്‍കരിക്കാന്‍ ചിലര്‍ നടത്തിയ നീക്കം ഖേദകരമാണ്