എല്‍.ഡി.സി. പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ നാലാം റാങ്ക്
പി.എസ്.സി. നടത്തിയ എല്‍.ഡി.സി. പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ നാലാം റാങ്ക് പൂക്കോട്ടൂര്‍ മുണ്ടിതൊടികയിലെ മോഴിക്കല്‍ ഷറഫുദ്ദീന്. 2012 മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഷറഫുദ്ദീന്‍ മൂന്നാം സ്ഥാനത്താണ്. രഘു കെ.പി. എന്നയാള്‍ക്ക് എക്‌സ് സര്‍വീസ് മെന്‍ വെയ്‌റ്റേജ് ലഭിച്ചതു കൊണ്ടാണ് ഷറഫുദ്ദീന്‍ നാലാം സ്ഥാനത്തെത്തിയത്. ഒന്നു മനസ്സുവെച്ച് പ്രയത്‌നിച്ചാല്‍ മത്സരപരീക്ഷകളില്‍ മുന്നിലെത്താമെന്നും അതുവഴി സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ കഴിയുമെന്നും തെളിയിക്കുന്നതാണ് ഷറഫുദ്ദീന്റെ റാങ്ക്. ഇത്തരം മത്സരപരീക്ഷകളെ ഗൗരവസ്വഭാവത്തില്‍ സമീപിക്കാത്തതാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ മലബാറുകാര്‍ എത്താത്തതിനു മുഖ്യകാരണമെന്ന് ഷറഫുദ്ദീന്‍ അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ തന്നത് = മഹബൂബ്